അങ്കം കഴിഞ്ഞിട്ടും വിവാദം തുടരുന്നു
Wednesday, October 23, 2019 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​മു​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും എ​ല്‍​ഡി​എ​ഫി​ന്‍റെ നി​ഴ​ലി​ലാ​യ​താ​യി ആ​രോ​പ​ണം. ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു​ത​ന്നെ ബി​ജെ​പി ഉ​യ​ര്‍​ത്തി​യ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം യു​ഡി​എ​ഫും ഏ​റ്റെ​ടു​ത്ത​തോ​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ക​നം​വ​യ്ക്കു​ക​യാ​ണ്.
ക​ള്ള​വോ​ട്ടും സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ബി​ജെ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ക്കി​യ​താ​യി ബി​ജെ​പി നേ​താ​വ് പി.​കെ. കൃ​ഷ്ണ​ദാ​സ് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളെ മാ​ത്രം പോ​ലീ​സ് വ​ല​യ​ത്തി​ലാ​ക്കി സി​പി​എം-​ലീ​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ര്‍​ബാ​ധം ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പുദി​വ​സം ഇ​തേ പ​രാ​തി മ​റ്റൊ​രു​ത​ര​ത്തി​ല്‍ ആ​വ​ര്‍​ത്തി​ച്ചു യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യ്ക്ക് ത​ന്നെ പ​രാ​തി ന​ല്‍​കി. പു​ത്തി​ഗെ, പൈ​വ​ളി​ഗെ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ന​ഃപൂ​ര്‍​വം വെ​ബ്കാ​മ​റ ഒ​ഴി​വാ​ക്കി​യ​താ​യാ​ണ് പ​രാ​തി. ഇ​ട​തു​മു​ന്ന​ണി​ക്ക് പൊ​തു​വേ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​റു​ള്ള പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ലെ 166-ാം ന​മ്പ​ര്‍ ബൂ​ത്ത് ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.
ക​ള്ള​വോ​ട്ട് ത​ട​യു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ​സം​വി​ധാ​ന​വും യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം ക​ര്‍​ശ​ന​മാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ക​ള്ള​വോ​ട്ടി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​കേ​ണ്ടി​വ​ന്ന ന​ബീ​സ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​മി​താ​വേ​ശ​ത്തി​ന്‍റെ ഇ​ര​യാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ല​ധി​ക​വും തി​ക​ഞ്ഞ ഇ​ട​തു​പ​ക്ഷ ചാ​യ്‌​വു​ള്ള​വ​രാ​ണ്. മ​റ്റു പാ​ര്‍​ട്ടി​ക​ളു​ടെ അ​നു​ഭാ​വി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ള്‍ അ​വ​ര്‍ നി​സാ​ര​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് വെ​ട്ടി​മാ​റ്റു​ന്ന​ത് സ്ഥി​രം അ​നു​ഭ​വ​മാ​ണ്. മ​റ്റു പാ​ര്‍​ട്ടി​ക്കാ​രു​ടെ വീ​ടു​ക​ളി​ല്‍ വോ​ട്ടേ​ഴ്‌​സ് സ്ലി​പ്പു​ക​ള്‍ കൃ​ത്യ​മാ​യി എ​ത്തി​ക്കാ​റു​മി​ല്ല. ബി​എ​ല്‍​ഒ​യു​ടെ സ്ലി​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ സ്ലി​പ്പ് വാ​ങ്ങി​ച്ച് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​രു​വെ​ട്ടി​യ​ത് അ​റി​യാ​തെ​ വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ​യാ​ണ് ഒ​രു​നി​മി​ഷം കൊ​ണ്ട് ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.
മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം മു​ത​ല്‍ വോ​ട്ടെ​ണ്ണ​ല്‍ വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്ന​ത് മ​ഞ്ചേ​ശ്വ​രം ടൗ​ണി​ല്‍ ത​ന്നെ​യു​ള്ള ഗോ​വി​ന്ദ പൈ ​സ്മാ​ര​ക ഗ​വ. കോ​ള​ജി​ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് 12 കി​ലോ​മീ​റ്റ​റി​ല​ധി​കം അ​ക​ലെ മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ പ്ര​യാ​സ​മു​ള്ള പൈ​വ​ളി​ഗെ സ്‌​കൂ​ളി​ലേ​ക്കു മാ​റ്റി. വെ​ബ്കാ​സ്റ്റിം​ഗ് നി​രീ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ന്നെ സി​പി​എ​മ്മി​ന് സാ​മാ​ന്യം വേ​രോ​ട്ട​മു​ള്ള പൈ​വ​ളി​ഗെ​യി​ലേ​ക്ക് മാ​റ്റി​യ​ത് മ​റ്റു പാ​ര്‍​ട്ടി​ക​ളെ അ​ക​റ്റി​നി​ര്‍​ത്തു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളെ സി​പി​എം നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നും വേ​ണ്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.