സം​വാ​ദ​വും പ്ര​സം​ഗ​മ​ത്സ​ര​വും ന​ട​ത്തി
Monday, November 11, 2019 1:16 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ൽ ഫി​സി​ക്‌​സ് ഡി​പ്പാ​ര​ട്ട്മെ​ന്‍റും സ​യ​ന്‍​സ് ക്ല​ബും സം​യു​ക്ത​മാ​യി "ബ​ഹി​രാ​കാ​ശ​രം​ഗ​ത്തെ നാ​ഴി​ക​ക്ക​ല്ലാ​യി ച​ന്ദ്ര​യാ​ൻ 2' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വാ​ദ​വും പ്ര​സം​ഗ​മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ ഡോ. ​മേ​രി​ക്കു​ട്ടി അ​ല​ക്‌​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​യ​ന്‍​സ് ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ. പാ​ര്‍​വ​തി സ്വാ​ഗ​ത​വും ഫി​സി​ക്‌​സ് അ​ധ്യാ​പി​ക ഡോ. ​പി.​ജെ. മോ​നി​ഷ ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​സം​ഗ​മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാം​വ​ർ​ഷ ഫി​സി​ക്‌​സ് വി​ദ്യാ​ര്‍​ഥി എം. ​ശ്രീ​ന ഒ​ന്നാം​സ്ഥാ​ന​വും മൂ​ന്നാം​വ​ര്‍​ഷ മൈ​ക്രോ​ബ​യോ​ള​ജി വി​ദ്യാ​ര്‍​ഥി പി.​വി. ശ്രീ​ല​ക്ഷ്മി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.