മ​ല​യോ​ര​ത്തി​ന്‍റെ കു​തി​പ്പു​മാ​യി ദേ​വി​ക​യും ജ​സീ​മും അ​നി​റ്റ​യും
Tuesday, November 12, 2019 1:31 AM IST
കാ​ലി​ക്ക​ട​വ്: കാ​യി​ക​മേ​ള​യി​ൽ മ​ല​യോ​ര​ത്തി​ന്‍റെ കു​തി​പ്പി​ന് ഇ​ന്ധ​ന​മേ​കി ദേ​വി​ക​യും ജ​സീ​മും. മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക വി​ന​യ​രാ​ജ് തു​ട​ർ​ച്ച​യാ​യ നാ​ലാം​ത​വ​ണ​യും ചാ​ന്പ്യ​നാ​വാ​നു​ള്ള പോ​രാ​ട്ടം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
ജൂ​ണി​യ​ർ വി​ഭാ​ഗം 100, 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഇ​ന്നു ന​ട​ക്കു​ന്ന 800 മീ​റ്റ​റി​ലും ദേ​വി​ക പ​ങ്കെ​ടു​ക്കും. യൂ​ത്ത് സ്റ്റേ​റ്റ് മീ​റ്റി​ൽ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ലെ വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​ണ് ദേ​വി​ക. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യ സോ​ജ​ൻ ഫി​ലി​പ്പ് ആ​ണ് പ​രി​ശീ​ല​ക​ൻ. മാ​ലോ​ത്തെ ഓ​ട്ടോ​ഡ്രൈ​വ​റാ​യ വി​ന​യ​രാ​ജി​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​ളാ​ണ്.
പ​ങ്കെ​ടു​ത്ത ആ​ദ്യ ജി​ല്ലാ​ കാ​യി​ക​മേ​ള​യി​ൽത്ത​ന്നെ ഇ​ര​ട്ട​സ്വ​ർ​ണം നേ​ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇ​എം​എ​ച്ച്എ​സി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​സീം ജെ. ​റ​സാ​ഖ്. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗം 100, 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ലാ​ണ് ജ​സീം സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഇ​ന്നു ന​ട​ക്കു​ന്ന 200 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും ജ​സീം പ​ങ്കെ​ടു​ക്കും. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പി​ക കൊ​ച്ചു​റാ​ണി ജോ​സ​ഫാ​ണ് പ​രി​ശീ​ല​ക. വ​ര​ക്കാ​ടെ പ്ര​വാ​സി​യാ​യ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ​യും എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ർ കോ​ള​ജി​ലെ ഹി​ന്ദി അ​ധ്യാ​പി​ക ഡോ. ​ജെ. ജി​ജ​യു​ടെ​യും മ​ക​നാ​ണ്.
ദീ​ർ​ഘ​ദൂ​ര ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​യോ​ര​ത്തി​ന്‍റെ ക​രു​ത്തു വെ​ളി​വാ​ക്കു​ന്ന​താ​യി​രു​ന്നു വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് അ​നി​റ്റ ത​ങ്ക​ച്ച​ന്‍റെ വി​ജ​യം. 1500, 3000 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ലാ​ണ് അ​നി​റ്റ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ​യി​ന​ങ്ങ​ളി​ൽ ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു​വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്നു ന​ട​ക്കു​ന്ന 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ലും അ​നി​റ്റ പ​ങ്കെ​ടു​ക്കും. അ​നീ​ഷ് ആ​ണ് പ​രി​ശീ​ല​ക​ൻ. മ​ങ്ക​യം മ​ണ്ണൂ​രി​ലെ പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​ളാ​ണ്.