സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​രി​ക്കാ​ലി​ൽ
Tuesday, November 12, 2019 1:33 AM IST
ചി​റ്റാ​രി​ക്കാ​ൽ : 66-ാമ​ത് അ​ഖി​ന്ത്യോ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം 16ന് ​ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ക്കും.
വെ​ള്ളി​യേ​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, എം.​സി. ക​മ​റു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. തു​ട​ർ​ന്ന് ന​വ ഇ​ന്ത്യ​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ക്കും.