മാ​വു​ള്ളാ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, November 16, 2019 1:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മാ​വു​ള്ളാ​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​വ​നാ​ളി​നും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നും തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു.
എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6. 45നും 11​നും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം -ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​യ്ക്ക​ൽ. സ​മാ​പ​ന​ദി​വ​സ​മാ​യ 24ന് ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന- ഫാ. ​ജോ​സ​ഫ് വ​യ​ലു​ങ്ക​ൽ. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന-​താ​മ​ര​ശേ​രി രൂ​പ​ത മെ​ത്രാ​ൻ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, തി​രു​നാ​ൾ ഏ​ൽ​പ്പി​ക്ക​ൽ, സ​മാ​പ​നാ​ശീ​ർ​വാ​ദം. പാ​ച്ചോ​ർ നേ​ർ​ച്ച.