സമയം വൈകി...വിവാദം... കണ്ണീർ
Saturday, November 16, 2019 1:37 AM IST
ഇ​രി​യ​ണ്ണി: ഭ​ര​ത​നാ​ട്യ​ത്തി​ന് അ​ണി​ഞ്ഞൊ​രു​ങ്ങി​വ​ന്ന യു​പി വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് കു​ട്ടി​ക​ള്‍​ക്ക് സ​മ​യം വൈ​കി​യ​തി​ന്‍റെ പേ​രി​ല്‍ അ​വ​സ​രം നി​ഷേ​ധി​ച്ച​ത് ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.
ചി​റ്റാ​രി​ക്കാ​ല്‍ ഉ​പ​ജി​ല്ല​യി​ലെ ചാ​യ്യോ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നെ​ത്തി​യ ശി​വ​ന​ന്ദ എ​സ്. ത​മ്പാ​ന്‍, ചെ​റു​വ​ത്തൂ​ര്‍ ഉ​പ​ജി​ല്ല​യി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് എ​യു​പി സ്‌​കൂ​ളി​ലെ ന​ന്ദ ഭാ​സ്‌​ക​ര​ന്‍, ബേ​ക്ക​ല്‍ ഉ​പ​ജി​ല്ല​യി​ലെ ത​ച്ച​ങ്ങാ​ട് ഗ​വ. സ്‌​കൂ​ളി​ല്‍ നി​ന്നു​ള്ള നി​വേ​ദ്യ എ​ന്നി​വ​ര്‍​ക്കാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ച​ത്.
ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് ത​ന്നെ ഇ​രി​യ​ണ്ണി​യി​ലെ​ത്തി​യി​രു​ന്ന കു​ട്ടി​ക​ള്‍ ഗ്രീ​ന്‍ റൂ​മി​ല്‍ ച​മ​യ​മി​ടാ​ന്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ച​മ​യം പൂ​ര്‍​ത്തി​യാ​കാ​ന്‍ അ​ല്‍​പ്പം സ​മ​യ​മെ​ടു​ക്കു​മെ​ന്നും ആ​ദ്യ​മു​ള്ള കോ​ഡ് ന​മ്പ​റു​ക​ള്‍ ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മെ​ത്തി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഒ​രു മി​നി​റ്റ് പോ​ലും സ​മ​യം കൂ​ട്ടി​ന​ല്‍​കി​ല്ലെ​ന്നാ​യി​രു​ന്നു സം​ഘാ​ട​ക​രു​ടെ നി​ല​പാ​ട്. കോ​ഡ് ന​മ്പ​റു​ക​ള്‍ വാ​ങ്ങാ​ന്‍ കു​ട്ടി​ക​ള്‍ ത​ന്നെ നേ​രി​ട്ടെ​ത്തെ​ണ​മെ​ന്നും സം​ഘാ​ട​ക​ര്‍ നി​ര്‍​ബ​ന്ധംപി​ടി​ച്ചു.
ഒ​മ്പ​ത​ര​യ്ക്ക് തു​ട​ങ്ങാ​നി​രു​ന്ന മ​ത്സ​ര​ത്തി​ന് ഒ​മ്പ​തേ മു​ക്കാ​ലോ​ടെ കു​ട്ടി​ക​ള്‍ മേ​ക്ക​പ്പി​ട്ട് എ​ത്തി​യെ​ങ്കി​ലും കോ​ഡ് ന​മ്പ​റു​ക​ള്‍ ന​ല്‍​കി​യി​ല്ല.
ഇ​നി ഇ​വ​രെ മ​ത്സ​രാ​ര്‍​ഥി​ക​ളാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും പ്ര​ദ​ര്‍​ശ​ന ഇ​ന​മാ​യി ക​ണ​ക്കാ​ക്കി​യാ​ല്‍ മ​തി​യെ​ന്നും വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ശേ​ഷം അ​ക്കാ​ര്യ​മ​റി​യി​ക്കാ​തെ ഈ ​കു​ട്ടി​ക​ളെ വേ​ദി​യി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ച​ത് ഇ​ര​ട്ടി ക്രൂ​ര​ത​യാ​യി. ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ മാ​ത്ര​മാ​ണ് ത​ങ്ങ​ളെ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യം കു​ട്ടി​ക​ള്‍ അ​റി​യു​ന്ന​ത്. കു​ട്ടി​ക​ള്‍ ക​ര​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും സം​ഘാ​ട​ക​ര്‍​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.
വൈ​കു​ന്നേ​രം ഇ​തേ വേ​ദി​യി​ല്‍ ന​ട​ന്ന തി​രു​വാ​തി​രക്കളി മ​ത്സ​ര​ത്തി​ല്‍ വൈ​കി​വ​രു​ന്ന​വ​ര്‍​ക്ക് അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ കോ​ഡ് ന​മ്പ​ര്‍ മാ​റ്റി ന​ല്‍​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ശി​വ​ന​ന്ദ​യു​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഇ​തി​നെ ചോ​ദ്യം​ചെ​യ്യു​ക​യും വേ​ദി​ക്ക് സ​മീ​പം സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​വു​ക​യും ചെ​യ്തു.
ഒ​ടു​വി​ല്‍ മ​ത്സ​രം തു​ട​ങ്ങാ​ന്‍ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ്ടി​വ​ന്നു. അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഡി​ഡി​ഇ​യോ​ട് ഒ​രു മ​ണി​ക്കൂ​റോ​ളം ക​ര​ഞ്ഞു കാ​ലു​പി​ടി​ച്ചി​ട്ടും സ​മ്മ​തി​ച്ചി​ല്ലെ​ന്ന് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു.