ശു​ചി​ത്വം പ​ര​മ​പ്ര​ധാ​നം; സേ​വ​ന​ സ​ജ്ജ​രാ​യി ഹ​രി​ത​ക​ര്‍​മ​സേ​ന
Tuesday, November 19, 2019 1:12 AM IST
ആ​ഘോ​ഷ​മേ​താ​യാ​ലും ശു​ചി​ത്വം മ​റ​ന്നു​ള്ള യാ​തൊ​രു പ്ര​വ​ര്‍​ത്ത​ന​വു​മി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍. ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും ശു​ചി​ത്വം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ സ​ര്‍​വസ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള ഹ​രി​ത​ക​ര്‍​മ​സേ​ന സ​ജ്ജ​രാ​യി​ട്ടു​ള്ള​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ര​ണ്ട് കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളി​ല്‍ നി​ന്നാ​യി 80 ഓ​ളം ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ത്തു​ന്ന​ത്. ക​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി ന​വം​ബ​ര്‍ 26ന് ​ത​ന്നെ ക​ര്‍​മ​പ​ഥ​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന സേ​നാം​ഗ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ ര​ണ്ട് വ​രെ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കും.
താ​മ​സ​സ്ഥ​ലം, ശൗ​ചാ​ല​യ​ങ്ങ​ള്‍, ക​ലോ​ത്സ​വ വേ​ദി​ക​ളും പ​രി​സ​ര​വും എ​ന്നി​വി​ട​ങ്ങളി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ശു​ചീ​ക​ര​ണം ന​ട​ത്തും. രാ​വി​ലെ, വൈ​കു​ന്നേ​രം, രാ​ത്രി എ​ന്നീ ക്ര​മ​ങ്ങ​ളി​ല്‍ ര​ണ്ടു പേ​ര​ട​ങ്ങു​ന്ന മൂ​ന്ന് സം​ഘ​ങ്ങ​ളാ​യാ​ണ് ശു​ചീ​ക​രി​ക്കു​ക. ക​ര്‍​മ​സേ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണോ​പ​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ക​ലോ​ത്സ​വ വെ​ല്‍​ഫേ​​ര്‍ ക​മ്മി​റ്റി ല​ഭ്യ​മാ​ക്കും. ക​ലോ​ത്സ​വം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഡി​സം​ബ​ര്‍ ര​ണ്ടി​ന് ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​യാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റും.