സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ അ​പ​ക​ടം; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Tuesday, November 19, 2019 1:14 AM IST
കാ​സ​ർ​ഗോ​ഡ്: ചു​രു​ങ്ങി​യ സ​മ​യം മാ​ത്രം ദൃ​ശ്യ​മാ​വു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ന​ഗ്ന​നേ​ത്ര​ങ്ങ​ളാ​ല്‍ ദ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ല. പൂ​ര്‍​ണ ഗ്ര​ഹ​ണ സ​മ​യ​ത്ത് ഇ​രു​ട്ടാ​വു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ങ്ങി ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍ കൊ​ണ്ടു സൂ​ര്യ​നെ നോ​ക്കു​ക​യും മി​നി​റ്റു​ക​ള്‍​ക്ക​കം പൂ​ര്‍​ണഗ്ര​ഹ​ണം അ​വ​സാ​നി​ച്ചു സൂ​ര്യ​ര​ശ്മി​ക​ള്‍ ക​ണ്ണി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ക​യും ചെ​യ്യും.
പ്ര​കാ​ശ​മി​ല്ലാ​ത്ത സ​മ​യ​ത്തു നേ​ത്രഭാ​ഗ​ങ്ങ​ള്‍ വി​ക​സി​ക്കു​ന്ന​തി​നാ​ല്‍ പൂ​ര്‍​ണഗ്ര​ഹ​ണ​ത്തി​ന് ശേ​ഷം പെ​ട്ടെ​ന്നുത​ന്നെ വ​ലി​യ അ​ള​വി​ല്‍ സൂ​ര്യ​ര​ശ്മി​ക​ള്‍ പ​തി​ക്കു​ന്ന​ത് കാ​ഴ്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ത് ത​ട​യു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ​മാ​യി മാ​ത്ര​മേ ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ന്‍ പാ​ടു​ള്ളു​വെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
ഗ്ര​ഹ​ണ നി​രീ​ക്ഷ​ണ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ചെ​റു​വ​ത്തൂ​രി​ലെ കാ​ട​ങ്കോ​ട്ട് ശാ​സ്ത്രീ​യ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളും വാ​ന​നി​രീ​ക്ഷ​ക​ര​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഈ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.