ക​ള​രി​പ്പ​യ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ്: കു​ട്ടി​ക​ളുടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Tuesday, November 19, 2019 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റാ​രി​ക്കാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ 17 ക​ള​രി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യി ഒ​രു വി​ഭാ​ഗം ക​ള​രി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.
അ​സോ​സി​യേ​ഷ​നെ​തി​രേ പ​രാ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​ത്സ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഒ​രു​വി​ഭാ​ഗം ക​ള​രി പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു. കൗ​ൺ​സി​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​സോ​സി​യേ​ഷ​ൻ മ​ത്സ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ൺ​സി​ലി​ന്‍റെ നി​രീ​ക്ഷ​ക​ൻ പോ​ലു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ത്സ​രം ന​ട​ത്തി​യ​തെ​ന്നും ആ​രോ​പി​ച്ചു.
കേ​വ​ലം 130ഓ​ളം കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തു​ത​ന്നെ ത​ട്ടി​ക്കൂ​ട്ട​ൽ മ​ത്സ​ര​മാ​യി​രു​ന്നു.
അ​സോ​സി​യേ​ഷ​ന്‍റെ ധി​ക്കാ​ര ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ള​രി ഗു​രു​ക്ക​ന്മാ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​വി. ക്രി​സ്‌​റ്റോ, ടി.​വി. സു​രേ​ഷ്, കെ. ​അ​ത്താ​വു​ള്ള, ശി​വ​ദാ​സ​ൻ, കെ. ​ഉ​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.