ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​ര്‍​ക്ക് പു​ത്ത​ന്‍ കാ​ഴ്ച​ക​ള്‍ ക​ണ്ടു​മ​ട​ങ്ങാം
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ലോ​ത്സ​വം കൂ​ടാ​ന്‍ ജി​ല്ല​യി​ലെ​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളേ​യും ക​ലാ ആ​സ്വാ​ദ​ക​രേ​യും കാ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന​തും അ​റി​വ് പ​ക​രു​ന്ന​തു​മാ​യ കാ​ഴ്ച​ക​ളാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം ന​യ​നാ​ന​ന്ദ​ക​ര​മാ​യ ക​ഴ്ച​ക​ളാ​ല്‍ നി​റ​യും.
പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​യി​ല്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​വി​ധ ജി​ല്ല​ക​ളി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​വി​രു​തു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​മാ​കും.
വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ 50 സ്റ്റാ​ളു​ക​ളും അ​ണി​നി​ര​ക്കും. കൈ​റ്റ്, എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കു​ടും​ബ​ശ്രീ, പൊ​തു​ജ​ന വി​വ​ര​സ​മ്പ​ര്‍​ക്ക വ​കു​പ്പ്, സെ​യി​ല്‍​സ് ടാ​ക്‌​സ്, ജി​എ​സ്ടി, എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, അ​ഗ്നി​ര​ക്ഷാ​സേ​ന, പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് , പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ആ​യു​ര്‍​വേ​ദ കോ​ള​ജ് തു​ട​ങ്ങി​യ​വു​ടെ സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കു​ക.
ക​ളി​മ​ണ്‍ ശി​ല്‍​പ്പ നി​ര്‍​മാ​ണം, ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ കൗ​ണ്‍​സലിം​ഗ് സെ​ന്‍റ​ര്‍, 14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​ത്സ​മ​യ നി​ര്‍​മാ​ണ​പ്ര​ദ​ര്‍​ശ​നം എ​ന്നി​വ​യും ജി​ല്ല​യു​ടെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ‍ ക​ലാ​മി​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 1000ത്തോ​ളം ചി​ത്ര​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഇ​ടം​പി​ടി​ക്കും.
ന​വം​ബ​ര്‍ 28, 29, 30, ഡി​സം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​ദ​ര്‍​ശ​നം കാ​ണാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.