ചൈ​ല്‍​ഡ് ലൈ​ന്‍ കൂ​ട്ട​യോ​ട്ടം ഇ​ന്ന്
Wednesday, November 20, 2019 1:52 AM IST
കാ​ഞ്ഞ​ങ്ങാ​ട്: "ചൈ​ല്‍​ഡ് ലൈ​ന്‍ സേ ​ദോ​സ്തി' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി, ആ​രോ​ഗ്യ​വ​കു​പ്പ്, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും.

കാ​ഞ്ഞ​ങ്ങാ​ട് നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി മു​ത​ല്‍ പു​തി​യ​കോ​ട്ട മാ​ന്തോ​പ്പ് മൈ​താ​നം വ​രെ "കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യാ​ണ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, പാ​രാ ലീ​ഗ​ല്‍ വ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ കൂ​ട്ട​യോ​ട്ട​ത്തി​ല്‍ സം​ബ​ന്ധി​ക്കും.