പാ​ര​ല​ല്‍ കോ​ള​ജി​ലെ പ​ട്ടി​ക​ജാ​തി, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​നു​കൂ​ല്യം
Wednesday, November 20, 2019 1:53 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ പാ​ര​ല​ല്‍ കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി/​ഒ​ഇ​സി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 2019-20 വ​ര്‍​ഷ​ത്തെ പാ​ര​ല​ല്‍ കോ​ള​ജ് ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഈ ​വ​ര്‍​ഷം പു​തു​താ​യി ചേ​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ജാ​തി, നേ​റ്റി​വി​റ്റി, വ​രു​മാ​നം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ല്‍, എ​സ്എ​സ്എ​ല്‍​സി മു​ത​ല്‍ പ​ഠി​ച്ച കോ​ഴ്‌​സു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ ഹാ​ജ​രാക്ക​ണം. പു​തു​ക്ക​ല്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം മു​ന്‍​വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍ ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പും വ​യ്ക്ക​ണം.
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​പ​ഠി​ക്കു​ന്ന​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്നി​ല്ലെ​ന്നു കാ​ണി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും പ്ല​സ് വ​ണ്‍/​പ്ല​സ് ടു ​കോ​ഴ്‌​സ് ആ​നു​കൂ​ല്യ​ത്തി​ന് പു​തു​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ സ​ര്‍​ക്കാ​ര്‍/​എ​യ്ഡ​ഡ് സ്ഥാ​പ​ന​ത്തി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടും അ​ഡ്മി​ഷ​ന്‍ കി​ട്ടി​യി​ട്ടി​ല്ലെ​ന്നു കാ​ണി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട നോ​ഡ​ല്‍ സ്‌​കൂ​ള്‍ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം.​അ​പേ​ക്ഷ​ക​ള്‍ പാ​ര​ല​ല്‍ കോ​ള​ജ് മേ​ധാ​വി​ക​ള്‍ വഴി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഡി​സം​ബ​ര്‍ അ​ഞ്ചി​ന​കം ന​ല്‍​ക​ണം.