സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ സ്പോ​ർ​ട്സ് ഡേ
Wednesday, November 20, 2019 1:53 AM IST
രാ​ജ​പു​രം: ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ സ്പോ​ർ​ട്സ് ഡേ ​രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ക​ബ​ഡി കോ​ച്ച് കെ. ​ഗ​ണേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ​പു​രം ഫൊ​റോ​ന ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്മാ​രാ​യ അ​ബി​ൻ ബി​ജു, അ​ശ്വി​ൻ കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നു ദീ​പ​ശി​ഖ തെ​ളി​യി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.