ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ മ​ര​ണം; പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ കേ​സെ​ടു​ത്തു
Wednesday, November 20, 2019 1:58 AM IST
ബ​ന്ത​ടു​ക്ക: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത യു​വ​തി​യു​ടെ ഗ​ർ​ഭ​സ്ഥശി​ശു മ​രി​ച്ച​ത് ചി​കി​ത്സ​യി​ലെ പി​ഴ​വെ​ന്നു പ​രാ​തി. പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞദി​വ​സ​മാ​ണ് സം​ഭ​വം.

മാ​ണി​മൂ​ല മൊ​ട്ട പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഉ​ഷ​യു​ടെ എ​ട്ടുമാ​സം വ​ള​ർ​ച്ച​യെ​ത്തി​യ ഗ​ർ​ഭ​സ്ഥശി​ശു​വാ​ണ് മ​രി​ച്ച​ത്. ഉ​ഷ​യെ ക​ഴി​ഞ്ഞ ആ​റി​നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ത്. 13ന് ​അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ര​ണ്ട് കു​ത്തി​വ​യ്പ്പു​ക​ൾ ന​ൽ​കി.
ഇ​തി​നു​ശേ​ഷം ഉ​ഷ​യു​ടെ ബോ​ധം ന​ഷ്ട​മാ​വു​ക​യും ഉ​ട​ൻ​ത​ന്നെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​വി​ടെ എ​ത്തി​ച്ചു പ​രി​ശോ​ധി​ക്കു​മ്പോ​ഴേ​ക്കും ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​രു​ന്നു.

ഗ​ർ​ഭ​സ്ഥ​ശി​ശു മ​രി​ച്ച​ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഉ​ഷ​യു​ടെ ഭ​ർ​ത്താ​വ് സു​രേ​ന്ദ്ര​ൻ പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

സം​ഭ​വം ന​ട​ന്ന​ത് കാ​ഞ്ഞ​ങ്ങാ​ട് ആ​യ​തി​നാ​ൽ അ​വി​ടെ പ​രാ​തി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ല​പാ​ട്. ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പ​രി​യാ​ര​ത്താ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​തെ​ന്ന് പ​റ​ഞ്ഞ് അ​വി​ടെനി​ന്ന് തി​രി​ച്ച​യ​ച്ചു.

കു​ഞ്ഞി​ന്‍റെ മ​ര​ണ​വും ഭാ​ര്യ​യു​ടെ അ​സു​ഖ​വും ത​ള​ർ​ത്തി​യ സു​രേ​ന്ദ്ര​നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട്ടി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ദ​ളി​ത്-​ആ​ദി​വാ​സി സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ കൃ​ഷ്ണ​ൻ പ​ര​പ്പ​ച്ചാ​ൽ, രാ​ജു നൂ​റ്റാ​ർ എ​ന്നി​വ​ർ പ​രി​യാ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കു​ത്തി​യി​രി​പ്പ് ന​ട​ത്തി. ഒ​ടു​വി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.