ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള: ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Thursday, December 5, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സാ​മൂ​ഹ്യ​നീ​തി വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ക​ലാ​മേ​ള​യി​ല്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ 16 സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്ത ക​ലാ​മേ​ള​യി​ലാ​ണ് 62 പോ​യി​ന്‍റ് നേ​ടി സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി​യ​ത്. നാ​ടോ​ടി​നൃ​ത്തം, ഒ​പ്പ​ന, സം​ഘ​നൃ​ത്തം, പ​ദ്യം​ചൊ​ല്ല​ല്‍, ജ​ല​ച്ഛാ​യം, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, പ്ര​സം​ഗം തു​ട​ങ്ങി മ​ത്സ​രി​ച്ച എ​ല്ലാ ഇ​ന​ങ്ങ​ളി​ലും റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ മി​ക​ച്ച വി​ജ​യം നേ​ടി.

അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ പ്രി​ന്‍​സി​പ്പ​ൽ ബീ​ന സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി എം​ബി​എം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​കെ.​ജി. പൈ, ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​മു​ഹ​മ്മ​ദ് അ​സ്‌​ലം, സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഗ​ജാ​ന​ന ക​മ്മ​ത്ത്, മു​ന്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​കെ.​എ. ക​രീം, എം.​സി. ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍. സു​രേ​ഷ്, സ്വാ​ശ്ര​യ​സം​ഘം പ്ര​സി​ഡ​ന്‍റ് സ​ഹ​ന സ​ത്യ​നാ​രാ​യ​ണ​ന്‍, ബി. ​നാ​രാ​യ​ണ​പൈ, ആ​ര്‍. ഷൈ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് ഡോ.​ജ യ​റാം പൈ ​സം​ഭാ​വ​ന ന​ല്‍​കി​യ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ച​ട​ങ്ങി​ല്‍ വി.​കെ.​എ. ക​രീം ഏ​റ്റു​വാ​ങ്ങി.