മു​ഖ്യ​പ്ര​തി ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു
Thursday, December 5, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ല ത​ട്ടി​പ്പ​റി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ക​ര്‍​ണാ​ട​ക സു​ള്ള്യ സാ​ങ്കി​ഗു​ഡ്ഡെ ക​ല്ല​മു​ട​ലു സ്വ​ദേ​ശി​യും നെ​ല്ലി​ക്ക​ട്ട​യി​ലെ ബേ​ര്‍​ക്ക ക്വാ​ർട്ടേ​ഴ്സി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​ബ്ദു​ൾ ബ​ഷീ​ര്‍ (39)ആ​ണ് ത​ല ചു​മ​രി​ലി​ടി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്‌.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ല്‍ മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നു വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ്റ്റേ​ഷ​നി​ലെ ചു​മ​രി​ല്‍ ത​ല​യ​ിടി​ച്ചു ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ കാ​സ​ർഗോ​ഡ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.