മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു
Friday, December 6, 2019 12:43 AM IST
പെ​ര്‍​ള (കാ​സ​ർ​ഗോ​ഡ്):​ വാ​ക്കു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ക​ൻ അ​ച്ഛ​നെ വെ​ട്ടി​ക്കൊ​ന്നു. ക​ർ​ണാ​ട​ക ബൊ​ള്ളി​ന്ത​ല ക​ല്ല​പ​ദ​വി​ലെ കൃ​ഷ്ണ നാ​യ​ക്(65) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ഉ​ദ​യ​നാ​യി​ക്കി(28) സം​പ്യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ കൃ​ഷ്ണ നാ​യ​ക് വൈ​കു​ന്നേ​രം പ​ണി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ശേ​ഷം ഉ​ദ​യ​നു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നു ശേ​ഷം ഭാ​ര്യ കൃ​ഷ്ണ നാ​യ​കി​ന് ക​ഴി​ക്കാ​ന്‍ ഭ​ക്ഷ​ണം വി​ള​മ്പി​വ​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​യി​രു​ന്ന കൃ​ഷ്ണ​നാ​യ​കി​ന്‍റെ ക​ഴു​ത്തി​ല്‍ ഉ​ദ​യ​ൻ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ആ​ഴ​ത്തി​ലു​ള്ള വെ​ട്ടേ​റ്റ് ര​ക്തം വാ​ര്‍​ന്ന് കൃ​ഷ്ണ നാ​യ​ക് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തു​മ്പോ​ള്‍ ഉ​ദ​യ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ അ​ടു​ക്കി​വ​യ്ക്കു​ന്ന​താ​ണ് ക​ണ്ട​ത്. അ​ച്ഛ​ന്‍ മ​ദ്യ​പി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണെ​ന്നും ഇ​തി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ പേ​രി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും മ​ദ്യ​പാ​ന​ത്തി​ന് തെ​ളി​വ് കാ​ണി​ക്കാ​നാ​ണ് മ​ദ്യ​ക്കു​പ്പി​ക​ള്‍ അ​ടു​ക്കി​വ​യ്ക്കു​ന്ന​തെ​ന്നും ഉ​ദ​യ​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഉ​ദ​യ​ന്‍ നേ​ര​ത്തെ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഉ​ദ​യ​ൻ ജോ​ലി​ക്കു​പോ​കാ​ത്ത​തി​നെ​ച്ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. ഭാ​ര്യ:​ല​ളി​ത. മ​ക​ൾ: പൂ​ര്‍​ണി​മ.