ചു​വ​ർ​ച്ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി
Friday, December 6, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത‌് ഇ​ൻ​സ‌്റ്റി​റ്റ്യൂ​ട്ടി​ന്‍റെ എ​ട്ടാ​മ​ത‌് ബാ​ച്ച‌് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നി​ത്യാ​ന​ന്ദ കോം​പ്ല​ക‌്സി​ൽ 25 ചി​ത്ര​കാ​ര​ന്മാ​രു​ടെ 75 മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട‌് പ്ര​ദ​ർ​ശ​നം ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. ഇ​ൻ​സ‌്റ്റി​റ്റ്യൂ​ട്ട‌് ഡ​യ​റ​ക്ട​ർ എ​ൻ.​ ഷി​ൽ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി.​ ര​മേ​ശ​ൻ, ചി​ത്ര​കാ​ര​ൻ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ, പ​രി​ശീ​ല​ക​ൻ ബി​ജു പാ​ണ​പ്പു​ഴ, സി.​കെ.​ ജി​തേ​ഷ‌് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.