വി​ധ​വ​ക​ള്‍​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ "കൂ​ട്ട്'
Friday, December 6, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ല്‍ "കൂ​ട്ട്' എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഭ​ര്‍​ത്താ​വ് മ​രി​ച്ച​വ​ര്‍, ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച​വ​ര്‍, ഭ​ര്‍​ത്താ​വി​നെ കാ​ണാ​താ​യ​വ​ര്‍ തു​ട​ങ്ങി നി​രാ​ലം​ബ​രാ​യ വി​ധ​വ​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ത്തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കും. ഇ​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സ​ര്‍​വേ ന​ട​ത്തു​ന്ന​തി​ന് ഫൈ​നെ​ക്സ്റ്റ് ഇ​ന്ന​വേ​ഷ​ന്‍ എ​ന്ന സ്റ്റാ​ര്‍​ട്അ​പ് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ന്‍ വി​ക​സി​പ്പി​ക്കും. സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ളു​ടെ കീ​ഴി​ല്‍ ല​ഭി​ക്കേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യ​വും അ​ര്‍​ഹ​മാ​യ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഉ​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് പു​റ​മേ വി​ധ​വ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ സം​ഘ​ട​ന​ക​ളെ​യും എ​ന്‍​ജി​ഒ​ക​ളു​ടെ​യും സ​ഹ​ക​ര​ണം തേ​ടും.
നി​ല​വി​ലു​ള്ള വി​വി​ധ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് കീ​ഴി​ല്‍ തൊ​ഴി​ല്‍, നൈ​പു​ണി പ​രി​ശീ​ല​നം ന​ല്‍​കി വി​ധ​വ​ക​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കും. കൂ​ടാ​തെ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നും മ​റ്റും ബാ​ങ്ക് വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. വി​ധ​വ​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. പു​ന​ര്‍​വി​വാ​ഹ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കും.