സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Saturday, December 7, 2019 1:34 AM IST
ചെ​റു​പു​ഴ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, സ്‌​കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, ചെ​റു​പു​ഴ ടൗ​ൺ ജേ​സീ​സ്, ചെ​റു​പു​ഴ ടൗ​ൺ ല​യ​ൺ​സ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​മ​രു​ന്ന്, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം എ​ന്നി​വ​ക്കെ​തി​രെ​യും ആ​രോ​ഗ്യ സൗ​ഹൃ​ദ ജീ​വി​ത​ത്തി​നു​മാ​യി ചി​റ്റാ​രി​ക്കാ​ലി​ൽനി​ന്ന് ചെ​റു​പു​ഴ​യി​ലേ​യ്ക്ക് സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി വെ​ള്ള​രി​ക്കു​ണ്ട് സി​ഐ എ​ൻ.​ഒ. സി​ബി, ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ കെ.​പി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. ഈ​സ്റ്റ്-​എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം, ​വി​ദ്യാ​ഭ്യാ​സ സ്ഥി​രംസ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൈ​ക്കി​ൾ റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി. ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​ജോ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് മാ​ത്യു, ടോം ​ജോ​സ്, ഇ.​പി. ജോ​സു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.