മാ​നൂ​രി​ച്ചാ​ലിന് പുതുജീവൻ
Saturday, December 7, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ്, മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, മ​ണ്ണ് പ​ര്യ​വേ​ഷ​ണ-​മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, ബ​ളാ​ല്‍, കോ​ടോം-​ബേ​ളൂ​ര്‍, കി​നാ​നൂ​ര്‍-ക​രി​ന്ത​ളം, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍, മാ​നൂ​രി​ച്ചാ​ല്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കും.
27 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഒ​ഴു​കു​ന്ന മാ​നൂ​രി​ച്ചാ​ലി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നാ​യി മാ​നൂ​രി​ച്ചാ​ലി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ല്‍, ക​ണ്ട​ല്‍, മു​ള, കൈ​ത എ​ന്നി​വ ഉ​പ​യോ​ഗി​ച്ചുകൊ​ണ്ടു​ള്ള ജൈ​വ​രീ​തി​യി​ലു​ള്ള അ​രി​കു​സം​ര​ക്ഷ​ണം, ക​യ​ര്‍ ഭൂ​വ​സ്ത്രം, ചാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം​ചെ​യ്യ​ല്‍ എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
കൂ​ടാ​തെ വി​പു​ല​മാ​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പീ​ക​രി​ച്ചു പ്ര​വ​ര്‍​ത്ത​നം ജ​ന​കീ​യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ത​ങ്ക​മ​ണി, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം മു​സ്ത​ഫ, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്മോ​ഹ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ രാ​ജ​ന്‍, ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ഷ​ണ-​മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​ശോ​ക് കു​മാ​ര്‍, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.