കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Tuesday, December 10, 2019 1:18 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ന​ർ​ക്കി​ല​ക്കാ​ടും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മോ​ഷ​ണം ന​ട​ത്തി​യ കു​പ്ര​സി​ദ്ധ കു​രു​മു​ള​ക് മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പാ​ത്ത​പ്പാ​റ സ്വ​ദേ​ശി ത​ങ്ക​ച്ച​ൻ (കു​രു​മു​ള​ക് ത​ങ്ക​ച്ച​ൻ-47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ ക​ട കു​ത്തി​ത്തു​റ​ന്നു 12,000 രൂ​പ ക​വ​ർ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ൽ ത​ങ്ക​ച്ച​ൻ പി​ടി​യി​ലാ​യി​രു​ന്നു.
ചോ​ദ്യം​ചെ​യ്യ​ലി​ൽ ന​ർ​ക്കി​ല​ക്കാ​ട് മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ കു​രു​മു​ള​ക് മോ​ഷ​ണം ന​ട​ത്തി​യ കാ​ര്യം സ​മ്മ​തി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ന​ർ​ക്കി​ല​ക്കാ​ട്ടെ മു​ഹ​മ്മ​ദി​ന്‍റെ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് ഇ​യാ​ൾ മൂ​ന്നു ക്വി​ന്‍റ​ൽ കു​രു​മു​ള​ക് മോ​ഷ്ടി​ച്ച​ത്.
അ​തേ​ദി​വ​സം ത​ന്നെ ന​ർ​ക്കി​ല​ക്കാ​ട്ടെ നി​ഷാ​ദി​ന്‍റെ പ​ല​ച​ര​ക്കു​ക​ട കു​ത്തി​ത്തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ദൃ​ശ്യം സി​സി​ടി​വി കാ​മ​റ‍​യി​ൽ പ​തി​ഞ്ഞ​തോ​ടെ ത​ങ്ക​ച്ച​നെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.