പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി
Wednesday, December 11, 2019 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

മു​സ്‌​ലിം ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​സി.​എ. ല​ത്തീ​ഫ്, പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഖാ​സിം, സെ​ക്ര​ട്ട​റി എ​ൽ.​കെ. ഖാ​ലി​ദ്, ശാ​ഖ പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൽ ഖാ​ദ​ർ, സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ൻ, ഇ​സ്ഹാ​ഖ് ക​ന​ക​പ്പ​ള്ളി, കോ​ളി​യാ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, നൗ​ഷാ​ദ് മാ​ലോം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ന്നും​കൈ: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നും​കൈ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ടി.​പി. അ​ബ്ദു​ല്‍ ക​രീം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജാ​തി​യി​ല്‍ അ​സി​നാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​ബൂ​ബ​ക്ക​ര്‍, എ.​വി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍, എ​ന്‍.​പി.​എം. ഫ​സ​ല്‍ ത​ങ്ങ​ള്‍, സൈ​ഫു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, എ​ന്‍.​പി. അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍, എ. ​ദു​ല്‍​കി​ഫി​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.