പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം
Thursday, December 12, 2019 1:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 60 വ​യ​സ് ആ​യി ഉ​യ​ർ​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഡ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം (പി.​ജെ. ജോ​സ​ഫ്) വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​തി ജോ​ലി​ക്കു കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​വും ജീ​വി​ത​വും ത​ക​ർ​ക്കു​ന്ന കി​രാ​ത​ന​ട​പ​ടി​ക​ളിൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​വ​ലി​യ​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ്രാ​യം യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഉ​യ​ർ​ത്തു​വാ​നു​ള്ള നീ​ക്കം ഉ​ദ്യോ​ഗ​സ്ഥ​മേ​ധാ​വി​ത്വ​ത്തി​ന് സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​യാ​ണ​ന്നും തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ത​ള​ളി​വി​ട​രു​തെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത്ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജി ക​ട്ട​ക്ക​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി​മ്മി എ​ലി​പു​ലി​ക്കാ​ട്ട്, ബി​നോ​യ് വ​ള്ളോ​പ്പി​ള്ളി, മാ​ത്യൂ​സ് ഒ​ഴു​ക​യി​ൽ, ജി​ബി​ൻ കെ. ​സാ​ലു, ഷാ​ജി പു​തു​പ​റ​മ്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ജി​ത്ത് പു​ള്ളി​യ​ക്കാ​ട​ൻ, ടോ​മി പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.