മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് പ​രാ​തി
Thursday, December 12, 2019 1:56 AM IST
രാ​ജ​പു​രം: മ​ല​യോ​ര​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​രു​ന്നു. കോ​ളി​ച്ചാ​ൽ-​ബ​ന്ത​ടു​ക്ക മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം പ​ല സ്ഥ​ല​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ല​നാ​ട് വി​ക​സ​ന​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
12 മീ​റ്റ​ർ വീ​തി​യി​ൽ ഏ​റ്റെ​ടു​ത്ത റോ​ഡി​ന്‍റെ സ്ഥ​ലം, പ​ല​ഭാ​ഗ​ത്തും ഇ​പ്പോ​ൾ വീ​തിയി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
ഉ​പ​രി​ത​ലം മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള ഒ​ന്നാം​ഘ​ട്ടം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ൽ ബ്ലാ​ക്ക് ടോ​പ്പ് ചെ​യ്ത​തി​നു പു​റ​മെ ഓ​വു​ചാ​ൽ ഉ​ണ്ടാ​ക്കു​വാ​നോ പ​ദ്ധ​തി എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ഫു​ട്പാ​ത്ത് നി​ർ​മി​ക്കു​വാ​നോ സ്ഥ​ലം ഇ​ല്ലാ​ത്തസ്ഥി​തി​യാ​ണ്. കോ​ളി​ച്ചാ​ൽ എ​ൻ​എ​സ്എ​സ് എ​സ്റ്റേ​റ്റ്, പാ​ടി, മാ​ന​ടു​ക്കം, ചൂ​രി​ത്തോ​ട്, ബ​ന്ത​ടു​ക്ക മേ​ഖ​ല​യി​ൽ ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യും. മ​ല​യോ​ര​ത്തി​നന്‍റെ വി​ക​സ​ന​ക്കു​തി​പ്പി​ന് വ​ൻ​നേ​ട്ട​മാ​കേ​ണ്ട മ​ല​യോ​ര ഹൈ​വേ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ത്തി​ന് ക​ട​യ്ക്ക​ൽ ക​ത്തി​വ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​തെ​ന്നു മ​ല​നാ​ട് സം​ര​ക്ഷ​ണ​സ​മി​തി വി​ല​യി​രു​ത്തി. റോ​ഡ് ബ​ല​പ്പെ​ടു​ത്തു​ന്ന പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണ അ​പാ​ക​ത, അ​ലൈ​ൻ​മെ​ന്‍റി​ലെ അ​ശാ​സ്ത്രീ​യ​ത എ​ന്നി​വ ക​രാ​റു​കാ​രു​ടെ ലാ​ഭ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ല​നാ​ട് വി​ക​സ​ന​സ​മി​തി അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ മ​ല​നാ​ട് വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​വി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു ക​ദ​ളി​മ​റ്റം റി​പ്പോ​ർ​ട്ട് അ​ വ​ത​രി​പ്പി​ച്ചു, ട്ര​ഷ​റ​ർ ആ​ർ. സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തം​ഗം സെ​ന്‍റി​മോ​ൻ മാ​ത്യു, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി, ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, കെ. ​പ​ദ്മ​നാ​ഭ​ൻ മാ​ച്ചി​പ്പ​ള്ളി, സ​ണ്ണി ജോ​സ​ഫ്, എ.​കെ. മാ​ത്യു, ജി.​എ​സ്. രാ​ജീ​വ്, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, മാ​വേ​ലി​ൽ ജോ​സ്, കെ.​കെ. സ​ന്തോ​ഷ്, എ.​ജെ. ജോ​സ്, ഒ.​ജെ. രാ​ജു ഊ​ന്നു​ക​ല്ലേ​ൽ, വി​ക​സ​ന​സ​മി​തി സെ​ക്ര​ട്ട​റി ബി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.