റോ​ഡ് വി​ക​സ​ന​ത്തി​നു പാ​ർ​ട്ടി​ക്കാ​ർ ഭൂ​മി ന​ൽ​കു​ന്നി​ല്ലെ​ന്ന് സി. പ്രഭാകരൻ
Friday, December 13, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ശ​ക്തി​കേ​ന്ദ്ര​മാ​യ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡ് വി​ക​സ​ന​ത്തി​നു പാ​ർ​ട്ടി അ​നു​ഭാ​വി​ക​ൾ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രി​ദേവ​ന​വു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ൻ. ചെ​മ്മ​ട്ടം​വ​യ​ൽ ദേ​ശീ​യ പാ​ത​യി​ൽനി​ന്ന് മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ടു​വി​ലൂ​ടെ കാ​ലി​ച്ചാ​ന​ടു​ക്കം വ​ഴി മ​ല​യോ​ര​ത്തേ​ക്കു​ള്ള റോ​ഡ് വി​ക​സ​ന​മാ​ണ് ഏ​താ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ നി​സ​ഹ​ക​ര​ണം മൂ​ലം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗം വി​ക​സ​ന​വും പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മ​ടി​ക്കൈ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് നി​ർ​മാ​ണം നി​ല​ച്ചി​രി​ക്ക​യാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. 24 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് വി​ക​സ​നം. എ​ട്ടു​കി​ലോ മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത് സി​പി​എം സ​ജീ​വപ്ര​വ​ർ​ത്ത​ക​രു​ടെ ഭൂ​മി​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ഇ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.