ആ​കാ​ശവി​സ്മ​യ​ത്തി​ന് സാ​ക്ഷി​യാ​കാ​ന്‍ ചെ​റു​വ​ത്തൂ​ര്‍ ഒ​രു​ങ്ങു​ന്നു
Saturday, December 14, 2019 1:26 AM IST
ചെ​റു​വ​ത്തൂ​ർ: 26ന് ​സം​ഭ​വി​ക്കു​ന്ന വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണ​മെ​ന്ന ആ​കാ​ശ​വി​സ്മ​യ​ത്തെ നീ​രി​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ചെ​റു​വ​ത്തൂ​രി​ല്‍ പൂ​രോ​ഗ​മി​ക്കു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ്പെ​യ്സ് ഇ​ന്ത്യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​തി​നു​ള്ള സൗ​ക​ര്യം ചെ​റു​വ​ത്തൂ​ര്‍ കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ മൈ​താ​നിയിലാ​ണ് ഒ​രു​ക്കു​ന്ന​ത്.
ജ​ര്‍​മ​നി, റ​ഷ്യ, അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി എ​ട്ടു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രും വി​ദ്യാ​ര്‍​ഥി​ക​ളും ഗ​വേ​ഷ​ക​രും കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഈ ​ആ​കാ​ശവി​സ്മ​യ​ത്തി​ന് സാ​ക്ഷി​യാ​കാ​ന്‍ എ​ത്തും. വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം വ്യ​ക്ത​മാ​യി കാ​ണാ​വു​ന്ന ലോ​ക​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ചെ​റു​വ​ത്തൂ​ര്‍. ചെ​റു​വ​ത്തൂ​രി​ല്‍ 26ന് ​രാ​വി​ലെ 8.04 ന് ​ഗ്ര​ഹ​ണം ആ​രം​ഭി​ക്കും.​തു​ട​ര്‍​ന്ന് 9.24 ആ​കു​ന്ന​തോ​ടെ പൂ​ര്‍​ണ​വ​ല​യ​മാ​യി മാ​റും. മൂ​ന്നു​മി​നി​റ്റ് അ​ഞ്ച് സെ​ക്ക​ന്‍​ഡാ​ണ് വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം പൂ​ര്‍​ണ​ത​യി​ല്‍ കാ​ണാ​നാ​വു​ക. 11.05ന് ​ഗ്ര​ഹ​ണം അ​വ​സാ​നി​ക്കും.
ഗ്ര​ഹ​ണം ഇ​ന്ത്യ​ന്‍ ഭൂ​പ്ര​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ന്ന ദൃ​ശ്യം ഒ​പ്പി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നും ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് നി​രീ​ക്ഷി​ക്കാ​നും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ല്‍ അ​നു​യോ​ജ്യ​മാ​ണ് കു​ട്ട​മ​ത്ത് സ്‌​കൂ​ള്‍ മൈ​താ​നം.
കു​ട്ട​മ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ിയിൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ആ​ളു​ക​ളെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കും. കൂ​ടാ​തെ കി​ഴ​ക്ക് ദൃ​ശ്യ​മാ​കു​ന്ന ഗ്ര​ഹ​ണം പൂ​ര്‍​ണ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ അ​നു​കൂ​ല​മാ​യ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഈ ​പ്ര​ദേ​ശ​ത്തി​നു​ണ്ട്. ന​ഗ്നനേ​ത്ര​ങ്ങ​ളാ​ല്‍ ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ന്‍ പാ​ടി​ല്ല. ഗ്ര​ഹ​ണം ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് 2000 ഓ​ളം ക​ണ്ണ​ട​ക​ള്‍ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ബു​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് 60 രൂ​പ നി​ര​ക്കി​ല്‍ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ക​ണ്ണ​ട ല​ഭ്യ​മാ​ക്കും. മൈ​താ​നിയിൽ ഒ​രു​ക്കി​യ സ്‌​ക്രീ​ന്‍ വ​ഴി​യും ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും.