ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ ഊ​ർ​ജ​ദി​ന സ​ന്ദേ​ശം
Saturday, December 14, 2019 1:26 AM IST
ബ​ളാ​ൽ: ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് വേ​റി​ട്ട ഊ​ർ​ജ​ദി​ന സ​ന്ദേ​ശം​ന​ൽ​കി ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി. ദേ​ശീ​യ ഊ​ർ​ജ​ദി​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​മാ​ണ് എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വയോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി ബ​ളാ​ൽ ടൗ​ണി​ൽ സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.
ഊ​ർ​ജ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ആ​ലേ​ഖ​നം ചെ​യ്ത കാ​ൻ​വാ​സി​ൽ ബ​ളാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​യ​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളും നി​ര​വ​ധി നാ​ട്ടു​കാ​രും ഒ​പ്പു​ചാ​ർ​ത്തി. കാ​ൻ​വാ​സി​ൽ ആ​ദ്യ ഒ​പ്പു​ചാ​ർ​ത്തിക്കൊ​ണ്ട് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ഖ്യാ​ധ്യാ​പ​ക​ൻ പി. ​ബാ​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എ.​വി. മാ​ത്യു, നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷ് അ​ഴീ​ക്കോ​ട്, പ്രി​ൻ​സി​പ്പ​ൽ എം. ​​സൈമ​ൺ, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​വി. പു​രു​ഷോ​ത്ത​മ​ൻ, കെ. ​വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​എം​സി റി​സോ​ഴ്സ് പേ​ഴ്സ​ൺ പി.​ഡി. വി​നോ​ദ് സ്വാ​ഗ​ത​വും സി.​ടി. പ്ര​ശാ​ന്ത് ന​ന്ദി​യും പ​റ​ഞ്ഞു.
ഊ​ർ​ജ​കി​ര​ൺ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ട്ട് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഊ​ർ​ജസം​ര​ക്ഷ​ണ സ​ദ​സു​ക​ൾ, ഊ​ർ​ജ​ലാ​ഭം ല​ക്ഷ്യ​മാ​ക്കി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ പു​ന​ർ ഉ​പ​യോ​ഗ​ത്തി​നാ​യി എ​ൽ​ഇ​ഡി ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യും ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. പ്ര​വ​ർ​ത്ത​നമി​ക​വി​നു​ള്ള ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ​ത​ല പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ളും ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.