ലൈസന്‍സ് ഫീസ് ക്യാമ്പ്
Saturday, December 14, 2019 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഊ​ന്നി​വ​ല (കു​റ്റി​വ​ല) ക​ളു​ടെ 2019 വ​ര്‍​ഷ​ത്തെ ലൈ​സ​ന്‍​സ് ഫീ​സ് സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി 18ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ കാ​ഞ്ഞ​ങ്ങാ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ (മ​ത്സ്യ​ഭ​വ​ന്‍), ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ലു​ള​ള അ​പേ​ക്ഷ, മു​ന്‍​വ​ര്‍​ഷം ലൈ​സ​ന്‍​സ് ഫീ​സ് ഒ​ടു​ക്കി​യ ര​ശീ​ത് അ​സ​ല്‍, പ​ക​ര്‍​പ്പ്, മു​മ്പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം അ​ന്നേദി​വ​സം ക്യാ​മ്പി​ല്‍ ഹാ​ജ​രാ​യി ലൈ​സ​ന്‍​സ് ഫീ​സ് ഒ​ടു​ക്ക​ണം.