അ​ധ്യാ​പ​ക ക​ലാ​മേ​ള 19ന്
Wednesday, January 15, 2020 1:10 AM IST
ചെ​റു​വ​ത്തൂ​ർ: ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ചെ​റു​വ​ത്തൂ​രി​ൽ ന​ട​ക്കു​ന്ന കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കാ​യി 19ന് ​അ​ധ്യാ​പ​ക ക​ലാ​മേ​ള ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ചെ​റു​വ​ത്തൂ​രി​ൽ ഗ​വ. വെ​ൽ​ഫേ​ർ യു​പി സ്‌​കൂ​ളി​ലാ​ണ് ക​ലാ​മേ​ള ന​ട​ക്കു​ക. ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ജ​ല​ച്ഛാ​യം, ക​വി​താ​ലാ​പ​നം, ല​ളി​ത​ഗാ​നം എന്നീ മ​ത്സ​ര​യി​ന​ങ്ങ​ൾ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. 19ന് ​രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കും. ഫോ​ൺ: 9447685049.

പൗ​ര​ത്വ സം​ര​ക്ഷ​ണ സം​യു​ക്ത സ​മി​തി മ​ഹാ​റാ​ലി 17 ന്

​കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ മേ​ഖ​ലാ പൗ​ര​ത്വ സം​ര​ക്ഷ​ണ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17ന് ​കാ​ഞ്ഞ​ങ്ങാ​ട്ട് പൗ​ര​ത്വ സം​ര​ക്ഷ​ണ മ​ഹാ​റാ​ലി ന​ട​ത്തും. ന​മ്മ​ളൊ​ന്ന് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ത്തു​ന്ന റാ​ലി 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 4.30ന് ​നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ അ​ലി​ഗ​ർ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ഇം​തി​യാ​സ്, പ​ഞ്ചാ​ബി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ രാ​വേ​ന്ദ​ർ സിം​ഗ് ബെ​യ്ൻ​സ്, മു​ബീ​ൻ ഫാ​റൂ​ഖി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, മു​ൻ എം​പി ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, മു​ൻ എം​എ​ൽ​എ എം.​വി. ശ്രേ​യാം​സ് കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.