ക​ലി​യ​ട​ങ്ങാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം; ക​ണ്ണീ​രു​ണ​ങ്ങാ​തെ ക​ര്‍​ഷ​ക​ര്‍
Thursday, January 16, 2020 1:28 AM IST
മു​ള്ളേ​രി​യ: അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ലി​യ​ട​ങ്ങാ​തെ കാ​ട്ടാ​ന​ക്കൂ​ട്ടം. കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. കി​ട​ന്നു​റ​ങ്ങു​മ്പോ​ള്‍ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍​ഷി​ക വി​ള​ക​ള്‍ നേ​രം പു​ല​രു​മ്പോ​ള്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ച​വി​ട്ടി മെ​തി​ച്ച കാ​ഴ്ച​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.
ആ​ദൂ​ര്‍ കു​ക്കു​ങ്കൈ​യി​ലെ ജ​മാ​ല്‍, യൂ​സ​ഫ് ഹാ​ജി, അ​ലി​ഹാ​ജി, ഉ​മ്പു ഹാ​ജി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ക​വു​ങ്ങ്, വാ​ഴ, ഇ​ട​വി​ള​ക​ളാ​യ കു​രു​മു​ള​ക് ജ​ല​സേ​ച​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൈ​പ്പ്, സ്പ്രിം​ഗ്ല​റു​ക​ള്‍ എ​ന്നി​വ ച​വി​ട്ടി​മെ​തി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ശേ​ഷ​മാ​യി​രി​ക്കും ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​മെ​ന്ന് ക​രു​തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മു​ള്ളേ​രി​യ പാ​ര്‍​ത്ഥ​ക്കൊ​ച്ചി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നാ​ട്ടു​കാ​ര്‍ ക​ണ്ടി​രു​ന്നു. ഇ​തേ ആ​ന​ക​ളാ​ണ് കു​ക്കു​ങ്കൈ​യി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ആ​ദൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളു​ടെ വി​ളാ​യാ​ട്ടം കൊ​ണ്ട് പൊ​റു​തി മു​ട്ടു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.

ക​ര്‍​ഷ​ക മാ​ര്‍​ച്ച് മൂ​ന്നി​ന്

ബ​ദി​യ​ഡു​ക്ക: കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ത്ത അ​ധി​കൃ​ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഫെ​ബ്രു​വ​രി മൂ​ന്നി​ന് ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ ക​ര്‍​ഷ​ക സം​ഘം കാ​റ​ഡു​ക്ക ഏ​രി​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ക​ര്‍​ണാ​ട​ക വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന ദേ​ല​മ്പാ​ടി, കാ​ട​കം, മു​ളി​യാ​ര്‍, ബെ​ള്ളൂ​ര്‍, കും​ബ​ഡാ​ജെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​ട്ടാ​ന​യു​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ ജീ​വി​ക​ള്‍ വി​ള​യാ​ടു​ക​യാ​ണെ​ന്ന് യോ​ഗം ആ​ശ​ങ്ക​പ്പെ​ടു​ന്നു. ക​ര്‍​ഷ​ക​ര്‍ ഭ​യ​വി​ഹ്വ​ല​രാ​യി​രി​ക്കു​ന്നു. ക​വു​ങ്ങ്, തെ​ങ്ങ്, വാ​ഴ​ക്കൃ​ഷി​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കു​ന്നു. ദേ​ല​മ്പാ​ടി, പാ​ണ്ടി, കൊ​ട്ടം​കു​ഴി, കാ​ന​ത്തൂ​ര്‍, പാ​ണൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ ഭീ​തി​യി​ല്‍ അ​മ​രു​ന്നു. കൊ​ട്ടം​കു​ഴി​യി​ല്‍ ആ​ന ഒ​രാ​ളെ ച​വി​ട്ടി​ക്കൊ​ന്നു. അ​ഡൂ​രി​ല്‍ ഒ​രു ക​ര്‍​ഷ​ക​ന് ആ​ന​യു​ടെ ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
കേ​ര​ളാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് തു​ര​ത്തു​ന്ന ആ​ന​ക​ളെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചോ​ടി​ക്കു​ന്നു​ണ്ടെ​ന്നു യോ​ഗം ആ​രോ​പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണം. ക​ര്‍​ണാ​ട​ക​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്ത​ണം. ആ​ന, പ​ന്നി, കു​ര​ങ്ങ്, മ​യി​ല്‍, മ​ല​യ​ണ്ണ​ന്‍ ശ​ല്യ​ങ്ങ​ളി​ല്‍ നി​ന്നു ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.