മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം: വി​വ​രം കൈ​മാ​റാം
Thursday, January 16, 2020 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് ജി​ല്ലാ പോ​ലീ​സ്.
ജി​ല്ല​യി​ല്‍ കോ​ള​ജു​ക​ളും മ​റ്റു സ​ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​വ​രം പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രു​ന്നു. ര​ക്ഷി​താ​ക്ക​ള്‍​ക്കോ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കോ ഇ​ത്ത​രം ക​ച്ച​വ​ട​ത്തെ​ക്കു​റി​ച്ചും ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടേ​യോ മ​റ്റോ വി​വ​രം അ​റി​യാ​മെ​ങ്കി​ല്‍ അ​ടു​ത്തു​ള്ള പോ​ലീ​സ്‌ സ്റ്റേ​ഷ​നി​ലേ​ക്കോ നര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​റാ​യ 9497990144 ലേ​ക്കോ വി​ളി​ച്ച് വി​വ​രം കൈ​മാ​റാം. ജി​ല്ല​യി​ല്‍ ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ സാ​മു​ദാ​യി​ക ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍​ക്കൂടി സ​ന്ദേ​ശ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​വ​ര്‍​ക്കെ​തി​രേ​യും പോ​ലീ​സ് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.