മ​ഞ്ചേ​ശ്വ​രം കോ​ള​ജ് കെ​ട്ടി​ടം ഉദ്ഘാ​ട​നം നാ​ളെ
Thursday, January 16, 2020 1:29 AM IST
മ​ഞ്ചേ​ശ്വ​രം: ഗോ​വി​ന്ദ​പൈ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ലെ ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ നി​ര്‍​വ​ഹി​ക്കും.
എം.​സി.​ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

രാ​ഷ്ട്രീ​യ
ക​ക്ഷി​ക​ളു​ടെ
യോ​ഗം നാ​ളെ

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള​ള ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക 20നു ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
അ​തി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നാ​ളെ രാ​വി​ലെ പ​ത്തി​ന് രാ​ഷ്ടീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.