റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം
Thursday, January 16, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ​വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ആ​ർ​ടി ഓ​ഫീ​സും ദു​ർ​ഗ സ്കൂ​ളും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ആ​ർ. പ്ര​സാ​ദ് റോ​ഡ് സു​ര​ക്ഷാ ക്ലാ​സ് എ​ടു​ത്തു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ സു​ര​ക്ഷാ സ​ന്ദേ​ശ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സി.​എ. പ്ര​ദീ​പ്കു​മാ​ർ, വി. ​ര​മേ​ശ​ൻ, സ​ജി ജോ​സ​ഫ് എ​ന്നി​വ​ർ ക്വി​സ് മ​ത്സ​രം ന​യി​ച്ചു. ദു​ർ​ഗ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​വി.​ദാ​ക്ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.