ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ഒ​ഴു​കു​ന്നു
Friday, January 17, 2020 1:33 AM IST
ബ​ദി​യ​ഡു​ക്ക: ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും വ്യാ​പ​ക​മാ​യി ഒ​ഴു​കു​ന്നു.
എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​ന്ന് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വ​ന്‍ തോ​തി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം.
വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ രീ​തി​യി​ല്‍ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ല്‍ വി​വി​ധ സാ​ധ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഒ​ളി​പ്പി​ച്ചാ​ണ് ക​ഞ്ചാ​വ് വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​യി​പ്പാ​ടി​യി​ല്‍ പി​ക്ക​പ്പ് വാ​നി​ല്‍ ക​ട​ത്തി​യ 18 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് മീ​ന്‍ സൂ​ക്ഷി​ച്ച ബോ​ക്സു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​വി​ധ ഏ​ജ​ന്‍റ്മാ​ര്‍ മു​ഖേ​ന അ​ഞ്ച്, 10 ഗ്രാം ​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. ആ​ദ്യം വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കി ല​ഹ​രി​ക്ക​ടി​മ​യാ​ക്കി​യ ശേ​ഷം ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​പ​ക​മാ​യി വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് ക​ഞ്ചാ​വ് സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന രീ​തി.
ഇ​ത്ത​ര​ക്കാ​രെ പി​ന്നീട് വി​ല്‍​പ്പ​ന​ക്കാ​രാ​യും മാ​റ്റു​ന്നു. ആ​ന്ധ്ര​യി​ല്‍ നി​ന്ന് കി​ലോ​യ്ക്ക് 7000 രൂ​പ മു​ത​ല്‍ 10,000 രൂ​പ വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് ചെ​റു​പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി പ​തി​ന്മ​ട​ങ്ങ് രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​ടു​ക്കി​യി​ല്‍ നി​ന്നു​ള്ള ക​ഞ്ചാ​വി​ന് വി​ല ഏ​റെ​യാ​ണ്. ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.