നി​വേ​ദ​നം ന​ൽ​കി
Friday, January 17, 2020 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബൗ​ദ്ധി​ക ഭി​ന്ന​ശേ​ഷി​ക​ൾ ഉ​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സാ​ങ്കേ​തി​ക-​ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തും സെ​ക്ക​ന്ത​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തു​മാ​യ "നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ദ ​എം​പ​വ​ർ​മെ​ന്‍റ് ഓ​ഫ് പേ​ഴ്‌​സ​ൺ​സ് വി​ത്ത് ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റീ​സ്"(​നീ​പി​ഡ്) എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഒ​രു പ്രാ​ദേ​ശി​ക കേ​ന്ദ്രം ജി​ല്ല​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി. ഇ​ത്ത​രം ഭി​ന്ന​ശേ​ഷി​ക​ളും അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളും ഉ​ള്ള വ്യ​ക്തി​ക​ളു​ടെ ഏ​റി​യ ജ​ന​സാ​ന്ദ്ര​ത​യും വി​ദ​ഗ്ധോ​പ​ദേ​ശ​വും തെ​റാ​പ്പി​ക​ളും മ​റ്റും ന​ൽ​കാ​ൻ ഒ​രു സ്ഥാ​പ​നം പോ​ലും ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ത്ത ദു​ര​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​സ്തു​ത സ്ഥാ​പ​നം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​തി​നി​ധി​ക​ളാ​യി അ​ധ്യാ​പ​ക​രാ​യ രാ​മ​ച​ന്ദ്ര​ൻ, ബാ​ല​ച​ന്ദ്ര​ൻ, ത​മ്പാ​ൻ മാ​രാ​ർ, ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന സു​കു എ​ന്നി​വ​ര​ട​ങ്ങി​യ നി​വേ​ദ​ക സം​ഘ​മാ​ണ് മ​ന്ത്രി​യെ ക​ണ്ട​ത്.