ക​ട​ക​ള്‍ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, January 18, 2020 1:25 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ക​ട​ക​ള്‍ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. യൂ​ത്ത് ഐ​ക്ക​ണ്‍ ബ​ദി​യ​ഡു​ക്ക എ​ന്ന വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ ബ​ദി​യ​ഡു​ക്ക സി​എ മ​ന്‍​സി​ലി​ലെ പി. ​അ​ബ്ദു​ൾ മ​നാ​ഫ്(32), സ​ന്ദേ​ശം ഷെ​യ​ര്‍ ചെ​യ്ത മൂ​ക്കം​പാ​റ മ​ര​മി​ല്ലി​ന് സ​മീ​പ​ത്തെ പി. ​ഷെ​രീ​ഫ്(36), ബ​ദി​യ​ഡു​ക്ക​യി​ലെ അ​ബ്ദു​ല്‍ സ​വാ​ദ്(26) എ​ന്നി​വ​രെ​യാ​ണ് ബ​ദി​യ​ഡു​ക്ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ മൂ​ക്കം​പാ​റ​യി​ലെ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ബ​ദി​യ​ഡു​ക്ക വ​ള​മ​ല​യി​ലെ ബി.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക​യ​ച്ചു. ഈ ​ഗ്രൂ​പ്പി​ല്‍ 160 പേ​രാ​ണ് അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ല്‍ പേ​ര്‍​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സ​ന്ദേ​ശം ഷെ​യ​ര്‍ ചെ​യ്ത​വ​രെ​ല്ലാം കേ​സി​ല്‍ ഉ​ള്‍​പ്പെ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.