ജ​ന​ങ്ങ​ളെ ഒ​ന്നാ​യി കാ​ണാ​ൻ മോ​ദി ത​യാ​റാ​ക​ണം: കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍
Saturday, January 18, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ച് ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ ഒ​ന്നാ​യി കാ​ണു​ന്ന​തി​നു​ള്ള വി​ശാ​ല​മാ​യ മ​ന​സ് കാ​ണി​ക്കു​ന്ന​തി​ന് ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും അ​ഖ​ണ്ഡ​ത​യും ഐ​ക്യ​വും നി​ല​നി​ര്‍​ത്തിക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് മോ​ദി ശ്ര​മി​ക്കേ​ണ്ട​തെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം (ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍.
പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും കാ​രു​ണ്യ​ചി​കി​ത്സാ​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ​യും റ​ബ​ർ വി​ല​യി​ടി​വി​നെ​തി​രേ​യും തൊ​ഴി​ലി​ല്ലാ​യ്മ​ക്കെ​തി​രോ​യും കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ഴി​ലി​ല്ലാ​യ്മ​ക്കെ​തി​രേ ഇ​പ്പോ​ള്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​റു​ക​ളാ​ണ് കേ​ന്ദ്ര​വും കേ​ര​ള​വും ഭ​രി​ക്കു​ന്ന​ത്.
കാ​ര്‍​ഷി​ക​മേ​ഖ​ല ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​നോ​ജ് ചാ​ക്കോ, ജോ​സു​കു​ട്ടി പാ​ല​മ​റ്റം, ബി​ജു തു​ളു​ശേ​രി, ഷാ​ജി വെ​ള്ള​ക്കു​ന്നേ​ല്‍, ബെ​ന്നി കാ​രി​കു​ന്നേ​ൽ, ടോ​മി മ​ണി​യം​തോ​ട്ടം, ഡാ​വി സ്റ്റീ​ഫ​ന്‍, ഗോ​ഡ്വി​ന്‍ ലോ​ബോ, മെ​ല്‍​വി​ന്‍ ക്രാ​സ്ത, ജോ​മോ​ന്‍ പു​ളി​ക്ക​ചു​ണ്ട​യി​ൽ, ബെ​ന്ന​റ്റ് മു​സാ​റി​യോ, പ്ര​സ​ന്ന, സ​ന്തോ​ഷ്, മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.