ബാ​ല​വേ​ല: ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്ത കു​ട്ടി​യെ ടാ​സ്‌​ക്‌​ ഫോ​ഴ്‌​സ് ക​ണ്ടെ​ത്തി
Sunday, January 19, 2020 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ആ​ന്‍റി ചൈ​ല്‍​ഡ് ലേ​ബ​ര്‍ ടാ​സ്‌​ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നാ​യ​ന്മാ​ര്‍​മൂ​ല​യി​ൽ പെ​രു​മ്പ​ള റോ​ഡി​ലെ ഹോ​ട്ട്പോ​ട്ട് ഹോ​ട്ട​ലി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​ര​നാ​യ ഒ​രു കു​ട്ടി​യെ ജോ​ലി​ക്കു നി​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കു​ട്ടി​യെ പ​ര​വ​ന​ടു​ക്ക​ത്തു​ള്ള സി​ഡ​ബ്ല്യു​സി​യി​ല്‍ ഹാ​ജ​രാ​ക്കി. കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ജ​യ​കൃ​ഷ്ണ, ചൈ​ല്‍​ഡ് ലൈ​ൻ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​നീ​ഷ് ജോ​സ്, എ. ​ശ്രീ​ജി​ത്ത്, ചൈ​ല്‍​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ബി. ​അ​ശ്വി​ന്‍, വി​ദ്യാ​ന​ഗ​ര്‍ എ​സ്ഐ സു​മേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.