സി​എ​ച്ച്സി​യി​ലെ ‘പെ​രി​യ'​വി​ശേ​ഷ​ങ്ങ​ള്‍
Monday, January 20, 2020 5:18 AM IST
പെ​രി​യ: കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ലെ പെ​രി​യ സി​എ​ച്ച്സി ഇ​പ്പോ​ള്‍ മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ്. ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്ന പേ​ര് അ​ന്വ​ര്‍​ത്ഥ​മാ​ക്കി ജ​ന​സൗ​ഹൃ​ദ​മാ​വു​ക​യാ​ണ് ആ​ശു​പ​ത്രി. ക​യ​റി വ​രു​മ്പോ​ള്‍ മി​ക​ച്ച ആ​ശു​പ​ത്രി ക​വാ​ടം.

ആ​ശു​പ​ത്രി മ​തി​ലു​ക​ളി​ലു​ട​നീ​ളം നി​റ​ങ്ങ​ളി​ല്‍ വി​രി​ഞ്ഞ ചി​ത്ര​ങ്ങ​ള്‍, ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം പു​തു​മ​ക​ള്‍ ഇ​നി​യും തീ​രു​ന്നി​ല്ല കു​ട്ടി​ക​ള്‍​ക്കാ​യി പാ​ര്‍​ക്ക്, പൂ​ന്തോ​ട്ടം, ടൈ​ല്‍ പാ​കി വൃ​ത്തി​യാ​ക്കി​യ ശു​ചി​മു​റി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കേ​ന്ദ്രം, ആ​ധു​നി​ക​രീ​തി​യി​ലു​ള്ള കാ​ത്തി​രി​പ്പ് ക​സേ​ര​ക​ള്‍, ടോ​ക്ക​ണ്‍ രീ​തി, ലൈ​ബ്ര​റി, ടെ​ലി​വി​ഷ​ന്‍, എ​ക്സ​റേ, ഇ​സി​ജി, ദ​ന്ത​ല്‍ ക്ലി​നി​ക്ക് ഇ​ങ്ങ​നെ പോ​കു​ന്നു സി​എ​ച്ച്സി​യി​ലെ പു​ത്ത​ന്‍ വ​ര്‍​ത്ത​മാ​നം.

50 ല​ക്ഷം രൂ​പ മു​ത​ല്‍​മു​ട​ക്കി​യാ​ണ് ആ​ശു​പ​ത്രി മോ​ടി​പി​ടി​പ്പി​ച്ച​ത്. ഇ​വി​ടെ ദി​വ​സ​വും ഒ​പി സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് 600 ഓ​ളം ആ​ളു​ക​ളാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഒ​പി സൗ​ക​ര്യം ല​ഭി​ക്കും. 108 ന​മ്പ​ര്‍ ആം​ബു​ല​ന്‍​സ് ആ​ശു​പ​ത്രി​യി​ലു​ണ്ട്. ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ ബാ​ധി​ത​ര്‍​ക്കാ​യി ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റും സി​എ​ച്ച്സി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
മാ​ന​സി​ക രോ​ഗി​ക​ള്‍​ക്കും വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​മാ​യി ഇ​വി​ടെ പ്ര​ത്യേ​ക ചി​കി​ത്സാ​രീ​തി ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ഇ​വ​ര്‍​ക്ക് രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ല്‍ വൈ​കു​ന്നേ​രം വ​രെ​യു​ള്ള പ​രി​ച​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​വ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​വും മ​റ്റു സേ​വ​ന​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​വ​രു​ന്നു. ഇ​ത് ജോ​ലി​ക്ക് പോ​കു​ന്ന വീ​ട്ടു​കാ​ര്‍​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ വൃ​ദ്ധ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം ഒ​പി സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം കാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. നി​ല​വി​ല്‍ 40 ബെ​ഡു​ക​ള്‍ സി​എ​ച്ച്സി​യി​ലു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന​പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സി​എ​ച്ച്സി​യി​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഒ​രു​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.