തീ​ര​ദേ​ശ നി​യ​മ​ലം​ഘ​നം: ഹി​യ​റിം​ഗ് ഇ​ന്ന്
Tuesday, January 21, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല​ക​ളി​ല്‍ പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട തീ​ര​ദേ​ശ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക്രോ​ഢീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ​ട്ടി​ക ജി​ല്ലാ വെ​ബ്‌​സൈ​റ്റാ​യ kasargod.nic.in ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക​യി​ല്‍ തെ​റ്റാ​യി ഉ​ള്‍​പ്പെ​ട്ട​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​ള്ള​വ​ര്‍ അ​ത് തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഇ​ന്നുരാ​വി​ലെ പ​ത്തി​ന് ചെ​ര്‍​ക്ക​ള ഐ​മാ​ക്‌​സ് ഓ​റി​റ്റോ​റി​യ​ത്തി​ല്‍ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​ക​ണം. ഡി​സം​ബ​ര്‍ 19 ന് ​ന​ട​ന്ന ആ​ദ്യ ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഇ​ന്ന​ത്തെ ഹി​യ​റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ല. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ദാ​ല​ത്ത്. ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്കും ഉ​ദു​മ, മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍, പ​ള്ളി​ക്ക​ര, ചെ​റു​വ​ത്തൂ​ര്‍, ചെ​മ്മ