സം​സ്ഥാ​ന ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ പ്ര​ദ​ര്‍​ശ​ന മേ​ള​യി​ലെ കാ​സ​ര്‍​ഗോ​ഡ​ൻ സ്‌​പെ​ഷ​ല്‍
Tuesday, January 21, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​തകേ​ര​ളം മി​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ശു​ചി​ത്വ​സം​ഗ​മം ബ​ദ​ല്‍ ഉ​ത്പ​ന്ന-പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ്റ്റാ​ളു​ക​ള്‍ ശ്ര​ദ്ധേ​യ​മാ​വു​ന്നു. പ്ലാ​സ്റ്റി​ക്കി​ന് പ​ക​രം എ​ന്ത്? എ​ന്നു ചോ​ദി​ക്കു​ന്ന​വ​ര്‍​ക്ക് കാ​സ​ര്‍​ഗോ​ഡി​ന്‍റെ സ്റ്റാ​ളി​ലെ​ത്തി​യാ​ല്‍ ഉ​ത്ത​രം ല​ഭി​ക്കും.
നി​ത്യേ​ന ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ഒ​ഴി​വാ​ക്കി പാ​ളകൊ​ണ്ടും ചി​ര​ട്ടകൊ​ണ്ടും തു​ണി​കൊ​ണ്ടും പ​ക​രം സം​വി​ധാ​നം ഉ​ണ്ടാ​ക്കി പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണി​വി​ടെ.
മ​ടി​ക്കൈ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 'പാ​പ്‌​ല 'എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച പാ​ള പ്ലേ​റ്റ് നി​ര്‍​മാ​ണ യൂ​ണി​റ്റി​ലൂ​ടെ മേ​ള​യി​ലെ താ​ര​ങ്ങ​ളാ​വു​ക​യാ​ണ് മ​ടി​ക്കൈ​യി​ലെ ദേ​വ​കു​മാ​റും ഭാ​ര്യ​യും. പാ​ള​പ്ലേ​റ്റു​ക​ള്‍, ക​പ്പു​ക​ള്‍, ചെ​റു​പാ​ത്ര​ങ്ങ​ള്‍, ക്ലോ​ക്ക്, പാ​ള​ത്തൊ​പ്പി​ക​ള്‍, നാ​ട​ന്‍ പ​ണി​പ്പാ​ള​ക​ള്‍ എ​ന്നി​വ മേ​ള​യി​ല്‍ എ​ത്തു​ന്ന​വ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു.
കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​യ ബേ​ഡ​കം കു​ണ്ടം​കു​ഴി​യി​ലെ അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​ല്‍ നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന തു​ണിസ​ഞ്ചി​ക​ള്‍, എ​ആ​ര്‍​സി ഹാ​ൻ​ഡി​ക്രാ​ഫ്റ്റ്, ചു​മ​ര്‍ അ​ല​ങ്ക​രി​ക്കാ​ന്‍ പ​റ്റി​യ മു​ന്നാ​ട് ആ​ര്‍​ട്ടി​സ്റ്റ് രാ​ഘ​വ​ൻ പാ​ള​യി​ല്‍ നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന വി​വി​ധത​രം ചു​മ​ര്‍​ചി​ത്ര​ങ്ങ​ളും പാ​ള​വി​ശ​റി​ക​ളും. "കേ​ര ക്രാ​ഫ്റ്റ്‌​സ്' എ​ന്ന പേ​രി​ല്‍ ആ​ര്‍​ട്ടി​സ്റ്റ് ലോ​ഹി​താ​ക്ഷ​ന്‍ നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന ചി​ര​ട്ട കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ള്‍, ചാ​യക്കപ്പു​ക​ള്‍, പെ​ന്‍ സ്റ്റാ​ൻ​ഡു​ക​ള്‍, അ​ല​ങ്കാ​ര വി​ള​ക്കു​ക​ള്‍, മ​റ്റ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യും ബേ​ഡ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റാ​ളി​ല്‍ ഏ​വ​രേ​യും ആ​ക​ര്‍​ഷി​ക്കു​ന്നു.
കൂ​ടാ​തെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പാ​ഴ്‌​തു​ണി​ക​ള്‍ കൊ​ണ്ടു​ള്ള ച​വി​ട്ടി, സ​ഞ്ചി​ക​ള്‍ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​ദ​ര്‍​ശ​ന​മേ​ള നാ​ളെ അ​വ​സാ​നി​ക്കും.