നാ​ട​ക​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി
Tuesday, January 21, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ച​ര്‍​ച്ചാ​വി​ഷ​യ​മാ​യി​രു​ന്നു അ​ജാ​നൂ​ര്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സ് ക​ഴി​ഞ്ഞു റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഓ​ടു​ന്ന ദൃ​ശ്യം. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്കെ​തി​രേ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേയും വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
ഇ​തി​നു​പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സമ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത് റെ​യി​ല്‍​വേ ഓ​വ​ര്‍ബ്രി​ഡ്ജ് പ​ണി​യാ​ന്‍ വേ​ണ്ടി​യു​ള്ള ചി​ല​രു​ടെ നാ​ട​ക​മാണെന്നാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​ജാ​നൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും അ​പ്പോ​ള്‍​ത്തന്നെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
റെ​യി​ൽ​പ്പാ​ത​യോ​ടു ചേ​ര്‍​ന്നു​ള്ള വി​ദ്യാ​ല​യ​മാ​ണ്. അ​വി​ട​ത്തെ മു​ഖ്യാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്തു​ന്ന​വ​രാ​ണെ​ന്നും കു​ട്ടി​ക​ളെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ളം ക​ട​ത്തു​ന്ന​തി​ന് മു​ന്‍​കൂ​ട്ടി ത​ന്നെ ഡ്യൂ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് ല​ഭി​ച്ച പ്രാ​ഥ​മി​ക​വി​വ​രം.
അ​വി​ടെ റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് കൊ​ണ്ടു​വ​രു​ന്ന കാ​ര്യം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താനായി ഷൂ​ട്ട് ചെ​യ്ത​താ​ണ് ഈ ​വീ​ഡി​യോ എ​ന്നു​മാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.