വാ​ര്‍​ഡ് വി​ഭ​ജ​ന ​നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, January 22, 2020 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: ചി​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യ്ക്ക് നേ​ട്ടംകൊ​യ്യാ​നു​ള്ള രീ​തി​യി​ല്‍ കേ​ര​ള​ത്തി​ലെ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ വി​ഭ​ജി​ക്കു​വാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ര്‍​ഡ് വി​ഭ​ജ​ന​ത്തി​നു​ള്ള ക​ര​ട് ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഗ​വ​ര്‍​ണ​റു​ടേ​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ദ്ധ​തി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​ര്‍​ഡ് ത​ല​ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നു​വ​ല്‍ കാ​പ്പ​ന്‍, കൃ​ഷ്ണ​ന്‍ ത​ണ്ണോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.