അ​ധ്യാ​പി​ക​യോ​ട് വീ​ണ്ടും അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശം
Wednesday, January 22, 2020 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ബേ​ക്ക​ല്‍ ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ക​ന്ന​ഡ മാ​ധ്യ​മം സോ​ഷ്യ​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി ഷീ​ന​യോ​ട് വീ​ണ്ടും അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ഷീ​ന​യ്ക്ക് ക​ന്ന​ഡ ഭാ​ഷാ​പ​രി​ച​യം കു​റ​വാ​ണെ​ന്നാ​രോ​പി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​വ​ധി​യെ​ടു​ക്കു​ന്ന കാ​ല​യ​ള​വി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ക​ന്ന​ഡ ഡി​പ്ലോ​മ കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശം ന​ൽ​കി.
ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ലെ ഒ​ഴി​വി​ല്‍ പി​എ​സ്‌​സി അ​ഡൈ്വ​സ് മെ​മ്മോ പ്ര​കാ​രം നി​യ​മ​നം ല​ഭി​ച്ച ഷീ​ന ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ക​ന്ന​ഡ മാ​ധ്യ​മ​ത്തി​ല്‍ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭാ​ഷാ​പ​രി​ച​യം തെ​ളി​യി​ക്കാ​ന്‍ പി​എ​സ്‌​സി പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍​ക്ക് ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ലും സ്‌​കൂ​ളി​ല്‍ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ക​ന്ന​ഡ ഭാ​ഷ​യി​ല്‍ ക്ലാ​സെ​ടു​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചു വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​രം തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് അ​ധ്യാ​പി​ക അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും പ​ക​രം ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു അ​ധ്യാ​പ​ക​നെ നി​യ​മി​ച്ചു ക്രി​സ്മ​സ് പ​രീ​ക്ഷ വ​രെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.
ഈ ​മാ​സം അ​വ​ധി ക​ഴി​ഞ്ഞ് അ​ധ്യാ​പി​ക ജോ​ലി​യി​ല്‍ ചേ​രാ​നെ​ത്തി​യ​തോ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വീ​ണ്ടും സ​മ​രം തു​ട​ങ്ങി​യ​ത്. അ​ധ്യാ​പി​ക​യെ മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ടി​സി വാ​ങ്ങി ക​ന്ന​ഡ മാ​ധ്യ​മ​ത്തി​ലു​ള്ള സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് മാ​റു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു.
ഷീ​ന​യെ മ​ല​യാ​ളം മാ​ധ്യ​മം ക്ലാ​സു​ക​ളി​ലേ​ക്ക് മാ​റ്റി പ​ക​രം കൃ​ത്യ​മാ​യി ക​ന്ന​ഡ ഭാ​ഷ അ​റി​യാ​വു​ന്ന ആ​ളി​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷാ​ന​വാ​സ് പാ​ദൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജില്ലാ ക​ള​ക്ട​ര്‍​ക്കും വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍​ക്കും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ല്‍ ക​ന്ന​ഡ മാ​ധ്യ​മ​ത്തി​ല്‍ പി​എ​സ്‌​സി നി​യ​മ​നം ല​ഭി​ച്ച വ്യ​ക്തി​യെ മ​ല​യാ​ളം മാ​ധ്യ​മ​ത്തി​ലേ​ക്കു മാ​റ്റാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
‌ഈ ​ആ​വ​ശ്യ​വു​മാ​യി ത​ന്നെ കാ​ണാ​നെ​ത്തി​യ നി​വേ​ദ​ക​സം​ഘ​ത്തെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ത​ന്നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. ഇ​നി കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ മാ​ത്രം തി​രി​ച്ചു ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് അ​ധ്യാ​പി​ക​യു​ള്ള​ത്.