ര​ണ്ടു ല​ക്ഷം രൂ​പ​യുടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പി​ടി​യി​ല്‍
Thursday, January 23, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് കാ​റി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി പി​ടി​യി​ല്‍.
ചൗ​ക്കി​യി​ലെ മ​ഷൂ​ദി​നെ (27)യാ​ണ് മൊ​ഗ്രാ​ല്‍-​പു​ത്തൂ​രി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
മം​ഗ​ളൂ​രു​വി​ല്‍ അ​ഞ്ചു രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന ഒ​രു പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്നം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കേ​ന്ദ്ര​മാ​യ പെ​രു​മ്പാ​വൂ​രി​ല്‍ 50 രൂ​പ​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്താ​നാ​കു​മെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി.
ര​ണ്ടു ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
എ​സ്‌​ഐ​മാ​രാ​യ മെ​ല്‍​വി​ന്‍ ജോ​സ്, ഷേ​ഖ് അ​ബ്ദു​ല്‍ റ​സാ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.