കെ​പി​എ​സ്ടി​എ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ
Friday, January 24, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി താ​ളം തെ​റ്റി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ നാ​ളെ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്താ​ൻ കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് ഡി​സി സി ​പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ പ​ണം കി​ട്ടു​ന്ന​തി​നു വേ​ണ്ടി എ​ഇ​ഒ ഓ​ഫീ​സ്, ട്ര​ഷ​റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​വ​ട്ടം ക​യ​റി​യി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഇ​ന്നു​ള്ള​ത്. മു​ഖ്യാ​ധ്യാ​പ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, പി. ​ശ​ശി​ധ​ര​ൻ, ജി.​കെ. ഗി​രി​ജ, ട്ര​ഷ​റ​ർ പ്ര​ദീ​പ് കു​മാ​ർ, എ.​വി. ഗി​രീ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, സ്വ​പ്ന ജോ​ർ​ജ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.