ജ​ല അ​തോ​റി​റ്റി​യെ ന​ശി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണം: ഹ​ക്കീം കു​ന്നി​ൽ
Saturday, January 25, 2020 1:38 AM IST
കാ​സ​ർ​ഗോ​ഡ്: നാ​മ​മാ​ത്ര​മാ​യ തു​ക​യ്ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന ജ​ല അ​തോ​റി​റ്റി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ.
കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ന​ഗ​ർ ഡി​വി​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ൽ രാ​പ്പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​തോ​റി​റ്റി​ക്കാ​യി ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ച പ​ദ്ധ​തി​യേ​ത​ര വി​ഹി​തം പോ​ലും ന​ൽ​കാ​തെ​യും അ​തോ​റി​റ്റി​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പം​കൊ​ടു​ത്ത കു​പ്പി​വെ​ള്ള നി​ർ​മാ​ണ യൂ​ണി​റ്റ് സ്വ​കാ​ര്യ​ലോ​ബി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു പോ​ലും പ്രവ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​തെ​യും അ​ഴി​മ​തി ന​ട​ത്തു​ന്ന​തി​നാ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​ദ​വി ഒ​ഴി​ച്ചി​ട്ടും ഇ​ട​തു​സ​ർ​ക്കാ​ർ ജ​ല അ​തോ​റി​റ്റി​യെ ന​ശി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് കേ​ര​ളസ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി സ്ഥാ​പ​ന​ത്തെ നി​ല​നി​ർ​ത്താ​നു​ള്ള സ​മ​ര​ത്തി​ൽ അ​ണി​ചേ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ജി. ടോ​ണി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ. ഇ​സ്മാ​യി​ൽ, കെ​ഡ​ബ്ല്യു​എ പെ​ൻ​ഷ​നേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ബാ​ബു മ​ണി​യ​ങ്ങാ​നം, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. ദാ​മോ​ദ​ര​ൻ, കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. അ​ജി​ത്കു​മാ​ർ, വി​നോ​ദ്കു​മാ​ർ അ​ര​മ​ന, കെ.​വി. വേ​ണു​ഗോ​പാ​ല​ൻ, കെ.​വി. ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.