ഡോ. ​ബി. വ​സ​ന്ത​ൻ; നേ​ട്ട​ങ്ങ​ളു​ടെ നെ​റു​ക​യി​ലും ജ​ന്മ​നാ​ടി​നെ മ​റ​ക്കാ​തെ
Saturday, January 25, 2020 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​രി​യ​റി​ൽ നേ​ട്ട​ങ്ങ​ളു​ടെ പ​ട​വു​ക​ൾ ഓ​രോ​ന്നാ​യി കീ​ഴ​ട​ക്കു​ന്പോ​ഴും പി​റ​ന്ന നാ​ടി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്തി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ ആ​ന്ധ്രാ ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബി. വ​സ​ന്ത​ൻ. വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ൽ എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റ് എ​ന്ന സ്ഥാ​പ​നം ജ​ന്മ​നാ​ടി​നോ​ടു​ള്ള വ​സ​ന്ത​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും നി​ത്യ​സ്മാ​ര​ക​മാ​ണ്. 2003 മേയ് 18 നാ​ണ് വ​സ​ന്ത​ൻ ഈ ​സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്.
ഇ​തി​ന​കം 11,500 ൽ​പ​രം പേ​രാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് സൗ​ജ​ന്യ തൊ​ഴി​ൽ​പ​രി​ശീ​ല​നം നേ​ടി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് പി​ന്നീ​ട് ജി​ല്ല​യു​ടെ റൂ​റ​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​യി മാ​റി. വെ​ള്ളി​ക്കോ​ത്ത് ടൗ​ണി​ൽ ദ​ന്ത​ചി​കി​ത്സാ വി​ദ​ഗ്ധ​ന്‍റെ​യും ജ​ന​റ​ൽ ഫി​സി​ഷ്യ​ന്‍റെ​യും സൗ​ജ​ന്യ​സേ​വ​നം ല​ഭി​ക്കു​ന്ന വെ​ള്ളി​ക്കോ​ത്ത് ക്ലി​നി​ക്ക് ജി​എം​ആ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ തു​ട​ങ്ങി​യ​തും ഇ​ദ്ദേ​ഹ​മാ​ണ്. ചെ​മ്മ​ട്ടം​വ​യ​ലി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് തു​ട​ങ്ങി​യ​തും ബി. ​വ​സ​ന്ത​നാ​ണ്. പു​തി​യ​കോ​ട്ട ല​ക്ഷ്മി വെ​ങ്കി​ടേ​ശ ക്ഷേ​ത്രം കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ധീ​ന്ദ്ര ഫൗ​ണ്ടേ​ഷ​ൻ, രാം​ന​ഗ​ർ സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​ക്കു തു​ട​ക്ക​മി​ട്ട സ​ച്ചി​ദാ​ന​ന്ദ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ ട്ര​സ്റ്റി​യു​മാ​യി​രു​ന്നു.