പ​രീ​ക്ഷാ ഒ​രു​ക്ക-​ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Saturday, January 25, 2020 1:40 AM IST
പ​ന​ത്ത​ടി: പ​രീ​ക്ഷ​യെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നുവേ​ണ്ടി ദീ​പി​ക​യും പ്ര​മു​ഖ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൾ​ട്ട​ന്‍റ് സ്ഥാ​പ​ന​മാ​യ ക​ണ്ണൂ​ർ ചെ​റു​പു​ഴ സെ​ന്‍റ് ജോ​ർ​ജ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ചേ​ർ​ന്നു ബ​ളാ​ന്തോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷാ ഒ​രു​ക്ക-​ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി.
പ്ര​മു​ഖ പ​രി​ശീ​ല​ക​ൻ ഹേ​മ​പാ​ല​ൻ കോ​ഴി​ക്കോ​ട് ക്ലാ​സ് ന​യി​ച്ചു.
ദീ​പി​ക കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ മാ​നേ​ജ​ർ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ, സെ​ന്‍റ് ജോ​ർ​ജ് ക​ൺ​സ​ൾ​ട്ട​ൻ​സി പി​ആ​ർ​ഒ ദി​നേ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ എം. ​ഗോ​വി​ന്ദ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​പ​ർ​ണ വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.